പെരുമ്പടപ്പ് : കോടത്തൂർ മഹല്ല് കമ്മറ്റി മദ്രസയുടെ നബിദിന ഘോഷയാത്രക്ക് പട്ടാളേശ്വരം ശിവപാർവതി ക്ഷേത്ര അയ്യപ്പൻ വിളക്ക് കമ്മറ്റി സ്വീകരണം നൽകിയപ്പോഴാണ് മദ്രസാ വിദ്യാർത്ഥികൾ ദഫ് പ്രകടനം കാഴ്ചവെച്ചത്. വർഷങ്ങളായി തുടരുന്ന ഒരു സൗഹൃദാന്തരീക്ഷമാണ് ഈ നബിദിനത്തിലും തുടർന്നത്. ഇനി വരുന്ന അയ്യപ്പൻ വിളക്കിന് മഹല്ല് കമ്മറ്റി സ്വീകണം ഒരുക്കുന്നതും പതിവാണ്.