Breaking
Thu. Apr 24th, 2025

പൊന്നാനി: പൊന്നാനിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം.

വെളിയങ്കോട് മാട്ടുമ്മൽ സ്വദേശിയും ആംബുലൻസ് ഡ്രൈവറുമായ പയ്യക്കാട് യൂസഫ് (30) ആണ് മരണപ്പെട്ടത്.

കുറ്റിപ്പുറം പൊന്നാനി ഹൈവേയിലെ പന്തേ പാലത്ത് വെച്ച് യൂസഫ് ഓടിച്ചിരുന്ന KL 55Z 7285 ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞാണ് അപകടം ഉണ്ടായത്.

പൊന്നാനി താലൂക്ക് ആശുപത്രി മോച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *