Breaking
Thu. Apr 17th, 2025

തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് അപകടം. ചേർപ്പ് മുത്തോള്ളിയാൽ ഗ്ലോബൽ സ്കൂളിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ രണ്ടു പേർ മരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. അമിത വേ​ഗത്തിലെത്തിയ ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറിയത്.

അപകടത്തിൽ ജീപ്പിന്റെ മുൻവശം പൂർണമായി തകർന്നു. പ്രദേശവാസികൾ ചേർന്നാണ് ജീപ്പിന് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്. രണ്ടു പേരായിരുന്നു ജീപ്പിലുണ്ടായിരുന്നത്. ഇവരെ പുറത്ത് എടുത്ത് കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Post

Leave a Reply

Your email address will not be published. Required fields are marked *