പൊന്നാനി : വിദ്യാർഥികൾക്ക് വിലക്കുറവിൽ പുസ്തകങ്ങളും പഠനോപകരണങ്ങളും ലഭ്യമാക്കുന്ന സ്റ്റുഡന്റ്‌സ് മാർക്കറ്റ് കുറ്റിക്കാട് സർവീസ് സഹകരണബാങ്കിന്റെ ശാഖയിൽ ആരംഭിച്ചു.
പൊതുവിപണിയിൽനിന്ന് ലഭിക്കുന്നതിനേക്കാളും വളരെ വില കുറച്ചാണ് ഇവിടെനിന്ന് പഠനോപകരണങ്ങൾ നൽകുന്നതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എ. അബ്ദുറഹ്‌മാൻ മാർക്കറ്റ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് വി. എസ്. സുധർമൻ, കോച്ചത്ത് മോഹനൻ, മനോജ്, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി പ്രദീപ് എന്നിവർ പ്രസംഗിച്ചു.