തിരൂർ : പൊറൂർ വി.എം.എച്ച്.എംഎ.എൽ.പി. സ്കൂൾ പ്രീ പ്രൈമറിയിലേക്ക് മോണ്ടിസോറി യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 29-ന് ഉച്ചയ്ക്ക് 1.30-ന് സ്കൂൾ ഓഫീസിൽ
തിരൂർ : പറവണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള ഇംഗ്ലീഷ്, അറബിക്, ചിത്രകല എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 29-ന് രാവിലെ സ്കൂൾ ഓഫീസിൽ.
താനൂർ : ജി.എം.എൽ.പി. പുതിയ കടപ്പുറം നോർത്ത് സ്കൂളിൽ താൽക്കാലിക അധ്യാപക നിയമനം. എൽ.പി.എസ്.ടി., ജൂനിയർ അറബിക് അഭിമുഖം ബുധനാഴ്ച രാവിലെ 10-ന്.
താനൂർ : മീനടത്തൂർ ഗവ. ഹൈസ്കൂളിൽ ഗണിതം, അറബിക്, തുന്നൽ (എച്ച്.എസ്.), എൽ.പി.എസ്.ടി., യു.പി. എസ്.ടി., ഹിന്ദി (യു.പി.എസ്.ടി.), അറബിക് (യു.പി.എസ്.ടി.) എന്നീ തസ്തികകളിലേക്ക് താത്‌കാലിക നിയമനം. അഭിമുഖം ബുധനാഴ്ച രാവിലെ 10.30-ന്.
തിരുനാവായ : ആതവനാട് മാട്ടുമ്മൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്. വിഭാഗത്തിൽ എച്ച്.എസ്.ടി. ഗണിതം, അറബിക്, ഉറുദു (പാർട്ട് ടൈം) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ബുധനാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
വളാഞ്ചേരി : രണ്ടത്താണി ചെറുപറമ്പ് ഗവ. എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.ടി., അറബിക് (ജൂനിയർ) തസ്തികകൾ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം 28-ന് രാവിലെ പത്തരയ്ക്ക്.
പട്ടിക്കാട് : വെട്ടത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, ഗണിതം, സംഗീതം, പ്രവൃത്തിപരിചയം എന്നീ വിഷയങ്ങൾക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ബുധനാഴ്ച രാവിലെ 10-ന് സ്‌കൂളിൽ നടക്കും.