തിരൂർ : നിറമരുതൂർ ഗവ: ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ശനിയാഴ്ച രാവിലെ പത്തിന് ഇംഗ്ലീഷ്, ഹിന്ദി, അറബിക്, മലയാളം എന്നീ വിഷയങ്ങൾക്കും ഉച്ചയ്ക്ക് രണ്ടുമുതൽ ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ, മ്യൂസിക് എന്നീ വിഷയങ്ങൾക്കും സ്കൂൾ ഓഫീസിൽ അഭിമുഖം നടത്തും.
വളാഞ്ചേരി : എടയൂർ വടക്കുമ്പ്രം ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. (എച്ച്.ടി.വി) തസ്തിക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം ശനിയാഴ്ച 11-ന് സ്കൂൾ ഓഫീസിൽ.
വളാഞ്ചേരി : ആതവനാട് പരിതി ഗവ. ഹൈസ്കൂളിൽ എൽ.പി. വിഭാഗത്തിൽ അറബി അധ്യാപക തസ്തിക ഒഴിവുണ്ട്. നിയമനം ദിവസവേതനാടിസ്ഥാനത്തിൽ. അഭിമുഖം ശനിയാഴ്ച രാവിലെ പത്തരയ്ക്ക് സ്കൂൾ ഓഫീസിൽ.
പുറത്തൂർ : പടിഞ്ഞാറെക്കര ജി.യു.പി. സ്കൂളിൽ എൽ.പി.എസ്.ടി., യു.പി.എസ്.ടി., അറബി (എൽ.പി., യു.പി.) അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും.
പുറത്തൂർ : ജി.ഡബ്ള്യു.എൽ.പി. സ്കൂളിൽ പാർട്ട് ടൈം അറബി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ശനിയാഴ്ച രാവിലെ 10.30-ന് നടക്കും.