വെളിയങ്കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി വെളിയങ്കോട് അയ്യോട്ടിച്ചിറയിലെ അടിപ്പാതയ്ക്കു സമീപം നിർമിക്കുന്ന ബസ് സ്റ്റോപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. വെളിയങ്കോടിന്റെ കിഴക്കൻ മേഖലയിലെ ജനങ്ങൾക്കു വേണ്ടി അയ്യോട്ടിച്ചിറയിലെ സർവീസ് റോഡിനടുത്ത് നിർമിക്കുന്ന ബസ് സ്റ്റോപ്പാണ് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായത്.എരമംഗലം, കോതമുക്ക്, ഗ്രാമം, അയ്യോട്ടിച്ചിറ, മുളമുക്ക് മേഖലയിലുള്ളവരാണ് ഇൗ ബസ് സ്റ്റോപ്പിനെ ആശ്രയിക്കുന്നത്.

പൊന്നാനി-ചാവക്കാട് ദേശീയപാതയുടെ അടിപ്പാതയുടെ എതിർവശത്താണ് ദേശീയപാത അതോറിറ്റി പുതിയ ബസ് സ്റ്റോപ് നിർമിക്കുന്നത്. അടിപ്പാതയ്ക്കു സമീപം ബസ് സ്റ്റോപ് നിർമിച്ചാൽ സർവീസ് റോഡിലൂടെ വരുന്ന ബസുകൾ സ്റ്റോപ്പിൽ നിർത്തുമ്പോൾ അടിപ്പാതയിലൂടെ വാഹനങ്ങൾക്ക് ചാവക്കാട് ഭാഗത്തേക്ക് യുടേൺ തിരിഞ്ഞു പോകുന്നതിനു തടസ്സമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. സർവീസ് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും ചെയ്യും. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത സ്ഥലത്ത് ബസ് സറ്റോപ് നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Post

Leave a Reply

Your email address will not be published. Required fields are marked *