ബിനീഷ് സഹായം: ശസ്ത്രക്രിയക്ക് ആവശ്യമായ തുക എത്തിയില്ല – സുമനസ്സുകളിൽ പ്രതീക്ഷയർപ്പിച്ച് കുടുംബം
കരള് പകുത്തുനൽകാൻ തയ്യാറായി കണ്ണീരോടെ സമൂഹത്തോട് അഭ്യർത്ഥിച്ചിട്ടും വേണ്ടത്ര സഹായം ലഭിക്കാതെ കരയുകയാണ് ഒരു ജീവൻ്റെ മറുപാതി. തൻ്റെ രണ്ടു കുഞ്ഞുമക്കളുടെ ജീവിതം പഴയപടി ആകണമെങ്കിൽ ബിനീഷ് ജീവിതത്തിലേക്ക് തിരിച്ച് വരണം. തൻ്റെ ജീവൻ തന്നെ പകുത്തുനൽകിയിട്ടായലും ബിനീഷിനെ പഴയ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന് തൻ്റെ മക്കൾക്ക് തണലാകാൻ സഹായിക്കണമെന്ന് ആ അമ്മ കരഞ്ഞ് പറയുന്നു.
പൊന്നാനിക്കാരായ പ്രിയപ്പെട്ടവരേ, കഴിയാവുന്ന ഒരു സാധ്യതയും നമുക്ക് അങ്ങനെ വെറുതെ വിട്ടുകൊടുത്തുകൂടാ… ചെറിയ അവഗണനയിൽ ബിനീഷിൻ്റെ ജീവൻ വിട്ടുകൊടുത്തുകൂടാ, പിഞ്ചുകുഞ്ഞുങ്ങളെ അനാഥരാക്കിക്കൂടാ… നമ്മൾ ആ ചലഞ്ച് ഏറ്റെടുത്തേ മതിയാവൂ… ബിനീഷ് നമ്മോടൊപ്പം ഉണ്ടായേ മതിയാവൂ… ആ കുഞ്ഞുങ്ങളുടെ പുഞ്ചിരി നാമുള്ളിടത്തോളം നമ്മിൽ ഉണ്ടാകും.
ബിനീഷ് ചികിത്സാ സഹായസമിതി എന്നപേരിൽ എസ്.ബി.ഐ.യിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പർ: 00000043090677963. ഐ.എഫ്.എസ്.സി.: SBIN0070199.