പൊന്നാനി : ഭരണപരാജയം ആരോപിച്ച് നഗരസഭാ കാര്യാലയത്തിലേക്ക് യു.ഡി.എഫ്. മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി.മാർച്ച് തടഞ്ഞ പോലീസും പ്രവർത്തകരുംതമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് പ്രതിരോധം മറികടന്ന് പ്രവർത്തകർ ഓഫീസിലേക്ക് തള്ളിക്കയറി.
റോഡുകൾ തോടുകളായെന്നും മാലിന്യസംസ്കരണം പരാജയപ്പെട്ടെന്നും നഗരസഭാധ്യക്ഷൻ റബ്ബർ സ്റ്റാമ്പായി പിൻ സീറ്റ് ഭരണമാണ് നടക്കുന്നതെന്നും തട്ടിക്കൂട്ട് അവാർഡാണ് നഗരസഭയ്ക്ക് ലഭിക്കേണ്ടതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.പി.ടി. അജയ് മോഹൻ ഉദ്ഘാടനംചെയ്തു. എം.പി. നിസാർ അധ്യക്ഷതവഹിച്ചു. വെട്ടം ആലിക്കോയ, കുഞ്ഞി മുഹമ്മദ് കടവനാട്, വി. സൈയ്ത് മുഹമ്മദ് തങ്ങൾ, അഡ്വ. കെ.പി. അബ്ദുൽ ജബ്ബാർ, അഡ്വ. കെ. ശിവരാമൻ, മുസ്തഫ വടമുക്ക്, കെ. ജയപ്രകാശ്, നബീൽ നൈതല്ലൂർ, സി. ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.