പൊന്നാനി : അഴിമുഖത്ത് മത്സ്യബന്ധനവള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികളെയും രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് അപകടമുണ്ടായത്. പൊന്നാനി സ്വദേശി കുട്ടുങ്ങാനകത്ത് ഉസ്മാന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.വള്ളത്തിലുണ്ടായിരുന്ന പൊന്നാനി സ്വദേശികളായ ഫാറൂഖ്, അഷ്‌റഫ്, ഖാദർ എന്നീ തൊഴിലാളികളെ മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസും ഫിഷറീസിന്റെ റസ്‌ക്യുടീമും ചേർന്നാണ് രക്ഷപ്പെടുത്തിയത്. വള്ളവും എൻജിനും കരയ്ക്കെത്തിച്ചു.