കടവനാട് ജലോത്സവം

ആയിരങ്ങളെ ഇരുകരകളിലും, മറ്റൊരായിരക്കണക്കിന് പേരെ സോഷ്യൽ മീഡിയായിലും പ്രാദേശിക ചാനലുകളിലും സാക്ഷിയാക്കി, ആവേശത്തിരമാലകൾ വാനോളമുയർത്തി മത്സരവള്ളങ്ങൾ ഫിനിഷിങ്ങ് പോയൻ്റിലേക്ക് കുതിച്ചെത്തുകയാണ്. കടവനാട് ജലോത്സവത്തിൻ്റെ ഫൈനൽ മത്സരമാണ്. ശ്വാസമടക്കി നിൽക്കുന്ന കാണികളിലേക്ക്, തുഴവേഗത്തിന് താളമൊപ്പിച്ച് അതിവേഗം ലൈവ് കമൻ്ററിയിൽ ആവേശത്തോടെ കേൾക്കുന്നത് നിങ്ങളുടെ പേരാണ്, നിങ്ങളുടെ സ്ഥാപനത്തിൻ്റെ പേരാണ്, നിങ്ങളുടെ ക്ലബ്ബിൻ്റെ പേരാണ്, നിങ്ങളുടെ തറവാടിൻ്റെയോ വേണ്ടപ്പെട്ടവരുടേയോ പേരാണ്, അതേ, ആ പേരിലാണ് ഫിനിഷിങ്ങ് പോയൻ്റിലേക്ക് കുതിച്ചെത്തുന്ന ആ വള്ളം സ്പോൺസർ ചെയ്യപ്പെട്ടിരിക്കുന്നത്. ഇരു കരകളിലും നിന്ന് കാണികളിൽ പലരും ആർപ്പുവിളിക്കുന്നത് ആ വള്ളത്തിന് വേണ്ടിയാണ്…

മേജർ വള്ളങ്ങളിൽ ചുള്ളിക്കാടനെ ലൗഷോർ ക്ലബ് കടവനാടും, പറക്കും കുതിരയെ കൂട്ടം കൊല്ലൻപടിയും, അമ്പലപ്പറമ്പനെ ചെമ്പ്ര കൃഷ്ണൻകുട്ടി & ദേവകി സ്മരണാർത്ഥം AKRD ഗ്രൂപ്പ് മലേഷ്യയും, കായൽ കൊമ്പനെ ഫ്രണ്ട്സ് ജിസിസി കറുകത്തിരുത്തിയും, കോസ്മോസിനെ സ്നേഹം കൂട്ടായ്മ കടവനാടുംമണിക്കൊമ്പനെ ഒരുമ കടവനാട് കൂട്ടായ്മയും, കായൽ കുതിരയെ ഗൾഫ് ബ്രദേഴ്സ് ഹെയർ ഫിക്സിംഗ് – എടപ്പാളും, സാഗരറാണിയെ ഇമ്പിച്ചിബാവ സ്മാരക വായനശാല കടവനാടും സ്പോൺസർ ചെയ്യുമ്പോൾ ഇനിയും സ്പോൺസർമാരാകാൻ ബാക്കിയുള്ള കായൽ കരുത്തന്മാർ ഇവരാണ്.

ജലറാണി, കായൽ മണി, വാട്ടർ ജെറ്റ്, കടവനാടൻ, ജോണിവാക്കർ… അതെ, ഫൈനൽ ദിവസം ഇരു കരകളും ആവേശത്തോടെ ആർത്തലക്കുന്ന ആ പേരുകൾ ഇവരുടെതാകാം, സ്പോൺസർ ചെയ്യുന്ന നിങ്ങളുടേതും…

മൈനർ വള്ളങ്ങളിൽ പാർത്ഥസാരഥിയെ പുന്നക്കൽ ഫാമിലിയും, യുവരാജയെ
സഖാവ് കൊരട്ടിയിൽ കുഞ്ഞിമാൻ സ്മരണാർത്ഥം വീട്ടുരുചി വനിത ഹോട്ടൽ, കടവനാടുംവടക്കുംനാഥനെ കുമാർ ഗ്രൂപ്പും, കായൽപ്പടയെ അരോമ മിൽക്ക് പുതുപൊന്നാനിയും, കായൽ കുതിര ജൂനിയർ ഗൾഫ് ബ്രദേഴ്സ് ഹെയർ ഫിക്സിങ് എടപ്പാളുംആരോഹയെ സൂര്യ മൊബൈൽ കൊല്ലൻ പടിയും സ്പോൺസർ ചെയ്യുമ്പോൾ ഇനിയും സ്പോൺസർമാരായിട്ടില്ലാത്ത മൈനർ വള്ളങ്ങളിലെ പോരാളികൾ ഇവരാണ്.

പുളിക്കകടവൻ, കൊച്ചു കൊമ്പൻ, വജ്ര, സൂപ്പർ ജെറ്റ്, വീരപുത്രൻ അതെ, മേൽപ്പറഞ്ഞത് ആവർത്തിക്കട്ടെ… ഫൈനൽ ദിവസം ഇരു കരകളും ആവേശത്തോടെ ആർത്തലക്കുന്ന ആ പേരുകൾ ഇവരുടെതാകാം, സ്പോൺസർ ചെയ്യുന്ന നിങ്ങളുടേതും…

സ്പോൺസർഷിപ്പിന് ബന്ധപ്പെടുക:

9048226222 : Raheem
9847799133 : Sajeesh
9995417578 : Dileep
9497206015 : Ashokan
9846100900 : Santhosh
9526382196 : Khalid

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *