എടപ്പാൾ : എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഇടപെടലിനെ തുടർന്ന് വർഷങ്ങൾക്കിപ്പുറം, പൂർവ്വ കാർഷിക സംസ്കൃതിയുടെ സ്മരണകളുണർത്തി പൂക്കരത്തറ കാട്ടിൽതാഴം മുണ്ടകൻകൃഷിക്ക് അരങ്ങൊരുങ്ങി .ജനാർദ്ദനൻ ഞങ്ങാട്ടുവളപ്പിൽ എന്ന കർഷകൻ്റെ നേതൃത്വത്തിലാണ് മുണ്ടകൻ കൃഷിയും, തരിശ് നെൽകൃഷി ആരംഭിച്ചത് എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. വി സുബൈദ ഞാറുനാടൽ ഉദ് ഘാടനം നിർവഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ദിനേശൻ.എ അധ്യക്ഷത വഹിച്ചു .

എടപ്പാൾ കൃഷഓഫീസർ സുരേന്ദ്രൻ എം പി പദ്ധതി വിശദീകരണം നടത്തി .,കാലാവസ്ഥ വ്യതിയാനവും,രോഗകീടബാധയും , ഉദ്പാദനകുറവ്‌ ,എന്നിവ കർഷകൻ്റെ വരുമാനത്തെ വലിയ സ്വാധീനിക്കുന്നുണ്ടുവെങ്കിലും കൃഷിചെയ്യുന്നതിന് കർഷകരുടെ കൃഷിയോടുള്ള പ്രതിബദ്ധത ഇതൊന്നും തടസ്സമാവാറില്ല അവർ കൃത്യസമയത്ത് കൃഷിയിറക്കുംഎന്നതാണ് നെൽകൃഷിയിൽ കണ്ടുവരുന്നത്.ചടങ്ങിൽ വാർഡ് മെമ്പർ ഷീജ ,ആഷിഫ് പൂക്കരത്തറ , കർഷകരായ മാധവൻ നമ്പ്രത്ത് ,ചന്ദ്രൻ കാട്ടിൽ താഴത്തെത്തിൽ,വാസു ആളിയത്ത്,സോമൻ പാക്കൂട്ട് പറമ്പിൽഎന്നിവർ പങ്കെടുത്തു

Related Post

Leave a Reply

Your email address will not be published. Required fields are marked *