പൊന്നാനി: എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ ഇൻബോർഡ് വള്ളവും 30 തൊഴിലാളികളെയും രക്ഷപ്പെടുത്തി ഫിഷറീസ് രക്ഷാ‌സംഘം കരയ്ക്കെത്തിച്ചു. പടിഞ്ഞാറേക്കരയിൽ നിന്നു പോയ വള്ളമാണ് ഇന്നലെ കടലിൽ കുടുങ്ങിയത്.  ഉണ്യാൽ സ്വദേശി പുത്തൻപുരയിൽ ഹമീദിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. രാവിലെ എട്ടരയോടെയാണ് അപകട വിവരം ഫിഷറീസ് സ്റ്റേഷനിലറിയുന്നത്. ഉടൻ തന്നെ അസിസ്റ്റന്റ് ഡയറക്ടർ ടി.ആർ.രാജേഷിന്റെ നേതൃത്വത്തിൽ നടപടികൾ തുടങ്ങി.

പൊന്നാനി തീരത്തുനിന്നു 5 നോട്ടിക്കൽ മൈൽ അകലെ തെക്കുപടിഞ്ഞാറു ഭാഗത്തു നിന്നാണ് വള്ളം കണ്ടെത്തിയത്. തൊഴിലാളികളെ രക്ഷപ്പെടുത്തുകയും വള്ളം കെട്ടിവലിച്ച് കരയ്ക്കെത്തിക്കുകയും ചെയ്തു.  സീ റെസ്ക്യൂ ഗാർഡുമാരായ എ.പി.ജാഫറലി, പി.അസ്ഹർ ഇബ്രാഹിം, ബോട്ട് ജീവനക്കാരായ ഫവാസ്, സലീം എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *