തിരൂർ : പത്ത് രാജ്യങ്ങളിലെ പ്രവാസി മലയാളികൾക്ക് മൊബൈൽ ഫോൺ വഴി നികുതിയടയ്ക്കാൻ സംവിധാനമൊരുക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു തിരൂർ വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസാക്കി മാറ്റാൻ തിരൂർ മിനി സിവിൽസ്റ്റേഷൻ വളപ്പിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി കെ. രാജൻ. കുറുക്കോളി മൊയ്തീൻ എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു.
നഗരസഭാധ്യക്ഷ എ.പി. നസീമ അധ്യക്ഷത വഹിച്ചു. സബ് കളക്ടർ ദിലീപ് കെ. കൈനിക്കര, കെ.കെ. അബ്ദുൾസലാം, അഡ്വ. പി. ഹംസക്കുട്ടി, എ. ഗോപാലകൃഷ്ണൻ, രമാ ഷാജി, ടി.ജെ. രാജേഷ്, എരഞ്ഞിക്കാട്ട് അലവിക്കുട്ടി, വെട്ടം ആലിക്കോയ, ജോണി ടി. മാത്യു എന്നിവർ സംസാരിച്ചു.