എടപ്പാൾ : ടി. മിഖയെന്ന നാലര വയസുകാരി നേടിയത് രണ്ട് ലോക റെക്കോഡുകൾ.ഏറ്റവും കുറഞ്ഞ സമയം (ര ണ്ട് മിനിറ്റും 10 സെക്കൻഡും) കൊണ്ട് പരമാവധി 300 തവണ ഇരട്ട റിംഗ് ഉപയോഗിച്ച് ഹുല ഹൂപ്സ് റൊട്ടേഷൻ ചെയ്ത് മി ഖ നേടിയത് രണ്ട് പുതിയ ലോ ക റെക്കോർഡുകളാണ്, ഇന്റർ നാഷണൽ ബുക് ഓഫ് റെ ക്കോർഡും കലാംസ് വേൾഡ് റെക്കോർഡും.കടകശ്ശേരി ഐഡിയൽ മോണ്ടിസോറി സ്‌കൂൾ വിദ്യാർ ത്ഥിയായ ഈ കൊച്ചുമിടുക്കി ബിയ്യം ചെറുവായിക്കര തേറ യിൽ വിനീഷ്-ദൃശ്യ ദമ്പതികളുടെ മകളാണ്.