ചങ്ങരംകുളം : ഹൈവേ ജംഗ്ഷനിലെ വെളിച്ചം കെടുത്തിയ മരച്ചില്ലകള്‍ പഞ്ചായത്ത് മുറിച്ച് മാറ്റി.മരച്ചില്ലകള്‍ മുറിച്ച് മാറ്റിയതില്‍ പ്രതിഷേധവുമായി ഗുഡ്സ് ഓട്ടോ ഡ്രൈവര്‍മാര്‍ പഞ്ചായത്ത് ഓഫീസില്‍ പരാതിയുമായി എത്തി.തൃശ്ശൂര്‍ റോഡിലുള്ള ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് മൂടി സമീപത്തെ ആല്‍ മരങ്ങള്‍ വളര്‍ന്നതോടെ രാത്രി സമയത്ത് ജംഗ്ഷന്‍ ഇരുട്ടിലായിരുന്നു.രാത്രി ആവുന്നതോടെ പ്രദേശം ഇരുട്ടിലാവുന്നു എന്ന പരാതി ട്രാഫിക് റഗുലേറ്ററി കമ്മിറ്റിക്ക് മുന്നിലെത്തിയതോടെയാണ് ഗ്രാമപഞ്ചായത്ത് മുന്‍കയ്യെടുത്ത് മരച്ചില്ലകള്‍ വെട്ടിമാറ്റിയത്.എന്നാല്‍ പ്രദേശത്തെ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍മാര്‍ വെച്ച് പിടിപ്പിച്ച മരമാണെന്നും തങ്ങളോട് അന്വേഷിക്കാതെയാണ് മരച്ചില്ലകള്‍ വെട്ടി മാറ്റിയതെന്നും ആരോപിച്ചാണ് ഗുഡ്സ് ഡ്രൈവര്‍മാര്‍ പഞ്ചായത്തില്‍ സംഘടിച്ചെത്തി പരാതി നല്‍കിയത്.