പൊന്നാനി : രണ്ടു വർഷത്തോളമായി പൊന്നാനിയിൽ നിർത്തിവച്ച പൊന്നാനി പടിഞ്ഞാറേക്കര ജങ്കാർ സർവ്വീസ് പുനരാരംഭിക്കുകയാണ്. തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ കൈവശമുള്ള ജങ്കാർ ഉപയോഗപ്പെടുത്തി ഇനി സർവീസ് നടത്തുക പുറത്തൂർ പഞ്ചായത്ത് ആയിരിക്കും. പൊന്നാനി പടിഞ്ഞാറേക്കര റൂട്ടിൽ സർവീസ് തുടങ്ങാൻ സാധ്യതയുണ്ട് എന്നാണ് അറിയുന്നത്നിരക്ക് വർദ്ധനയെ തുടർന്ന് പഴയ കരാറുകാരുമായി പൊന്നാനി നഗരസഭ ഇടിഞ്ഞിരുന്നു. ഇതോടെയാണ് ഏറെ ആളുകൾക്ക് ഉപയോഗപ്രദമായിരുന്ന ജങ്കാർ സർവീസ് നിർത്തി വയ്ക്കേണ്ടിവന്നത്.

അഴിമുഖത്തെ കടത്ത് സർവീസിന്റെ അവകാശം പൊന്നാനി നഗരസഭയ്ക്ക് ആണെന്ന് ഉറച്ച വാദം നിലനിന്നിരുന്നു. ഒടുവിൽ പുറത്തൂർ പഞ്ചായത്തിന് ഗംഗ സർവീസിന്റെ അനുമതി നൽകാൻ നഗരസഭയ്ക്ക് തീരുമാനിക്കേണ്ടതായും വന്നു. നഗരസഭയുടെ നേതൃത്വത്തിൽ ജങ്കാർ സർവീസ് പുനരാരംഭിക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടും സാധിക്കാതിരുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം.ഇതോടുകൂടി നഗരസഭയുടെ വലിയൊരു വരുമാനം തന്നെ നഷ്ടപ്പെടുകയാണ് . ജങ്കാർ സർവീസ് നിർത്തിവച്ചതോടെ ബോട്ട് സർവീസ് തുടങ്ങി യാത്ര പ്രശ്നത്തിന് താൽക്കാലികമായി പരിഹാരം കണ്ടെത്തിയിരുന്നു. എന്നാൽ വാഹന യാത്രക്കാർക്ക് ജങ്കാർ സർവീസ് ഇല്ലാതെ അഴിമുഖം കടക്കാൻ നിവൃത്തിയില്ലാതെ വന്നു. എന്തായാലും നഗരസഭയുടെ പുതിയ തീരുമാനത്തോടെ യാത്ര സുഗമമാക്കാം എന്ന ആശ്വാസത്തിലാണ് നാട്ടുകാർ.

Related Post

Leave a Reply

Your email address will not be published. Required fields are marked *