തിരൂർ : അരിയിട്ട തളികയിൽ കുട്ടികളെ ആദ്യക്ഷരം എഴുതിച്ചതിനൊപ്പം സംഗീതത്തിലും നൃത്തത്തിലും ചിത്രംവരയിലും ആദ്യപാഠങ്ങളും പഠിപ്പിച്ചു. മാത്രമല്ല, കംപ്യൂട്ടറിലും ഹരിശ്രീ കുറിച്ചു. തൃക്കണ്ടിയൂർ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി അമ്പലക്കുളങ്ങര ഭഗവതീക്ഷേത്രത്തിലാണ് വിജയദശമി നാളിൽ ജ്ഞാനോദയം എന്ന വേറിട്ട വിദ്യാരംഭച്ചടങ്ങുകൾ നടന്നത്. സനാതന ധർമ്മവേദിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

ഗായത്രി ഗുരുകുലം ആചാര്യൻ അരുൺ പ്രഭാകർ അക്ഷരത്തിന്റെ ഹരിശ്രീ കുറിച്ചു. ചിത്രംവരയിൽ പ്രമോദ് മാക്കോത്തും നൃത്തത്തിൽ കൃഷ്ണദിനേശും കംപ്യൂട്ടറിൽ അനിതാ വേണുഗോപാലും സംഗീതത്തിൽ ദിവ്യയും ബഹുമുഖ വിദ്യാരംഭം നടത്തി. ക്ഷേത്രാങ്കണത്തിൽ വിദ്യാർഥികൾ ചേർന്ന് മഹിഷാസുരമർദിനി സ്തോത്രവും ആലപിച്ചു. ക്ഷേത്രത്തിലെത്തിയവർക്ക് ഭക്ഷണവിതരണവും നടന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *