എടപ്പാൾ : സ്കൂൾ ,കോളേജ്  വിദ്യാർത്ഥികളിൽ നെൽകൃഷിയുടെ പ്രാധാന്യവും അറിവും വർദ്ധിപ്പിക്കുക യുവ തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുക മണ്ണിനെ അറിയുക എന്നീ സന്ദേശങ്ങൾ നടപ്പാക്കുന്നതിന് എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെയുംകെ വി യു എം ദാറുൽ ഹിദായ ആർട്സ് ,ആൻഡ് സയൻസ് കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെയൂം,ഹയർ സെക്കൻഡറി സ്കൂൾ പൂക്കരത്തറ എൻ എസ് എസ്. യൂണിറ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടീൽ ഉത്സവം നടത്തി . പരിപാടിയുടെ ഉദ്ഘാടനം കൃഷി ഓഫീസർ സുരേന്ദ്രൻ എംപി ഞാറു നട്ട് നിർവഹിച്ചു .എടപ്പാൾ കൃഷിഭവനു കീഴിൽ പൂക്കരത്തറ മതിലകത്തു താഴത്തെതിൽ രാജൻ മാസ്റ്ററുടെ ഉടമസ്ഥതയിലുള്ള പാടശേഖരത്തിൽ കാർഷിക മേഖലയിലെ സംസ്ഥാന അവാർഡ് ജേതാവ് അബ്ദുൽ ലത്തീഫ് കോലളമ്പ് എന്ന കർഷകൻറെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .. അമ്പതോളം എൻഎസ്എസ് വിദ്യാർത്ഥികൾ, പങ്കെടുത്ത ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ബെൻഷ,അധ്യാപകരായ ഹമീദ് , പി ടി എ അംഗങ്ങളായ നവാസ്,പ്രമോദ്,സുഹറബക്കർ, സ്കൗട്ട് റോവർ ഫക്രുദ്ദീൻ, ഗൈഡ് ക്യാപ്റ്റൻ ഹഫ്സ എന്നിവർ പങ്കെടുത്തു പ്രോഗ്രാം ഓഫീസർ സൗമ്യ പി നന്ദി രേഖപ്പെടുത്തി.

Related Post

Leave a Reply

Your email address will not be published. Required fields are marked *