പൊന്നാനി : ഉപജില്ലാ കായിക മേളയിൽ ഓവറോൾ ചാമ്പ്യന്മാരായ പുതുപൊന്നാനി എം.ഐ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് കെ.എം.സി.സി. ഗ്ലോബൽ പൊന്നാനി ആദരിച്ചു.
കെ.എം.സി.സി. പ്രസിഡന്റ് സി.കെ. മുഹമ്മദ് ഹാജി ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് അബ്ദുൽ ഗഫൂർ അൽഷാമ അധ്യക്ഷതവഹിച്ചു. കുഞ്ഞൻബാവ സുൽഫി ഉപഹാരം വിതരണംചെയ്തു.
ഉസ്മാൻ മാസ്റ്റർ സ്മാരക ഷീൽഡുകൾ ഇബ്രാഹിം മാളിയേക്കൽ സമ്മാനിച്ചു. കായികതാരങ്ങൾക്കുള്ള സമ്മാനം സൈദു ഹാജി വിതരണംചെയ്തു. കായികാധ്യാപകരായ വി.കെ. മുഹമ്മദ് ഷബീർ, കെ. സഫ്വാൻ എന്നിവരെ ആദരിച്ചു.