തിരൂർ : നഗരസഭാ പരിധിയിലുള്ള സ്കൂളുകളിലെ എൽ.പി. വിഭാഗം കുട്ടികളുടെ കലോത്സവം ചെമ്പ്ര എ.എം.യു.പി. സ്കൂളിൽ നടന്നു. നഗരസഭയിലെ 23 വിദ്യാലയങ്ങളിൽനിന്നായി അഞ്ഞൂറോളം കുട്ടികൾ പങ്കെടുത്തു. നഗരസഭാധ്യക്ഷ എ.പി. നസീമ ഉദ്ഘാടനംചെയ്തു. എം.പി. റസിയ അധ്യക്ഷത വഹിച്ചു. ഓരോ ഇനങ്ങളിലും തിരഞ്ഞെടുത്ത അഞ്ചുപേർ ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കും. അഡ്വ. എസ്. ഗിരീഷ് മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ പ്രസന്ന പയ്യാപ്പന്ത, ചെമ്പ്ര സ്കൂൾ മാനേജർ എം. അബ്ദുൾലത്തീഫ്, മൂപ്പൻ സ്കൂൾ പ്രഥമാധ്യാപകൻ പ്രവീൺ കൊള്ളഞ്ചേരി, പി.ടി.എ. പ്രസിഡന്റ് പി. സുബൈർ, എം.ടി.എ. പ്രസിഡന്റ് പി. ദിവ്യ, സി. രാജേഷ്, അലി പറമ്പിൽ, ജംഷീർ വിശാറത്ത് തുടങ്ങിയവർ സംസാരിച്ചു.സ്ക്രീനിങ്ങിൽ പങ്കെടുക്കാനെത്തിയവർക്കായി ചെമ്പ്ര സ്കൂളിലെ കുട്ടികളുടെ അമ്മമാർ വിരുന്നൊരുക്കി. വിരുന്ന് തിരൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.വി. രമ ഉദ്ഘാടനംചെയ്തു.