ചങ്ങരകുളം : ജെ.സി.ഐ പൊന്നാനി, ചങ്ങരംകുളത്തുള്ള ഡി.ആർ.എസ് നോളജ് സിറ്റിയിൽ വച്ച് ചിൽഡ്രൻസ് ഡേ ആഘോഷിച്ചു.പ്രസ്തുത പരിപാടിയിൽ കുട്ടികളുടെ വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിച്ചു.കഥാ കഥനം, ഫീൽഡ് ട്രിപ്പ്, റാലി, നന്ദി കാർഡ് നിർമ്മാണം, ഒറിഗാമി, പേപ്പർ ക്രാഫ്റ്റ് വർക്ക്‌ഷോപ്പ്, ഉപന്യാസരചന മത്സരം, നൃത്ത മത്സരം എന്നിവയിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.ജേതാക്കൾക്ക് ജെ.സി.ഐ പൊന്നാനി സമ്മാനങ്ങൾ നൽകി ആദരിച്ചു.

ജെ.സി.ഐ പൊന്നാനി പ്രസിഡന്റായ റാഷിദ് കെ.വി, ട്രഷറർ അബ്ദുൽ ഖാദർ, വൈസ് പ്രെസിഡന്റ് (കമ്മ്യൂണിറ്റി ആൻഡ് ഡവലപ്മെന്റ്) റൗമാസ്, പ്രോഗ്രാം ഡയറക്ടർ അമീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ചിൽഡ്രൻസ് ഡേ ആഘോഷിക്കാൻ വേണ്ട എല്ലാ പിന്തുണ നൽകിയ ഡി ആർ എസ് നോളജ് സിറ്റിയുടെ വിദ്യാർത്ഥികൾ, അധ്യാപകർ, വളണ്ടിയേഴ്സ് ,മാനേജേഴ്സ് എന്നിവർക്ക് ജെ.സി.ഐ പൊന്നാനി പ്രസിഡൻറ് റാഷിദ് നന്ദി രേഖപ്പെടുത്തി.

Related Post

Leave a Reply

Your email address will not be published. Required fields are marked *