ചങ്ങരംകുളം : കേന്ദ്ര സർക്കാറിൻ്റെ മൂന്ന് കാർഷിക നിയമങ്ങൾക്കും നാല് ലേബർ കോഡുകൾക്കുമെതിരെ തൊഴിലാളികൾ നടത്തിയ പൊതു പണിമുടക്കിന്റെയും കർഷകരുടെ ദില്ലി മാർച്ചിന്റെയും നാലാം വാര്‍ഷികത്തിൽ കെ.എസ്.എസ്.പി.യു പെരുമ്പടപ്പ് ബ്ലോക്ക് ഐക്യദാർഢ്യ റാലിയും പൊതുയോഗവും നടത്തി. “കുത്തകവൽക്കരണം അവസാനിപ്പിക്കുക, ജനങ്ങളുടെ ജീവനോപാധികൾ സംരക്ഷിക്കുക” എന്നിവയുൾപ്പെടെ 15 ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികളും കർഷകരും രാജ്യത്താകെ സംയുക്തമായി നടത്തിയ മാർച്ചിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആണ് പരിപാടി നടത്തിയത്. പെരുമ്പടപ്പ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങരംകുളം ഹെെവേ ജംഗ്ഷനിൽ പ്രകടനവും വിശദീകരണ സമ്മേളനവും നടത്തി. പെരുമ്പടപ്പ് ബ്ലോക്ക് വൈസ് ടി. കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. കെ. യൂസുഫ് മാസ്റ്റർ, ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, വി.വി. ഭരതൻ, പി.എം. സതീശൻ എന്നിവർ പ്രസംഗിച്ചു.പ്രകടനത്തിന് എ വി ദിവാകരൻ ടി വി സുബൈദ വനജാക്ഷി ടി പ്രകാശൻ , മുഹമ്മദ് ബഷീർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *