പൊന്നാനി : ശബരിമല അയ്യപ്പക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് ഉത്തവത്തിന്റെ ഭാഗമായി ദാരുശില്പങ്ങൾ മിനുക്കി ശില്പി എളവള്ളി നന്ദൻ. ശബരിമലയിൽ ശ്രീകോവിലിന് മുന്നിൽ മുകളിലായി നവഗ്രഹങ്ങളും ബലിക്കൽപ്പുരയിൽ അഷ്ട ദിക്പാലകരും ഉൾപ്പെടെയുള്ളവ എളവള്ളി നന്ദനാണ് പണിതത്. കോവിഡ് കാലത്ത് തേക്ക് തടിയലായിരുന്നു ഇതിന്റെ നിർമ്മാണം.നന്ദന്റെ നേതൃത്വത്തിൽ രാജൻ, ഹരി, ഗണേഷ്, സനീഷ് എന്നിവരാണ് ഇവ മിനുക്കുന്നതിനായി ശബരിമലക്ഷേത്രത്തിലെത്തിയത്. മൂന്നു വർഷമായി ഇവ മിനുക്കിയിരുന്നില്ല. ശബരിമല ശ്രീകോവിലിന്റെ സ്വർണവാതിൽ നിർമ്മാണം, പഴുക്ക മണ്ഡപത്തിലെ പണികൾ എന്നിവ നടത്തിയതും എളവള്ളി നന്ദനാണ്. ഗുരുവായൂർ ക്ഷേത്രത്തിലുൾപ്പെടെ കേരളത്തിനകത്തും പുറത്തുമായി നിരവധി ദാരുശില്പങ്ങൾ നന്ദൻ നിർമ്മിച്ചിട്ടുണ്ട്.ഇപ്പോൾ പൊന്നാനി തൃക്കാവ് ദുർഗ്ഗ ഭഗവതീക്ഷേത്രം പുനരുദ്ധാരണത്തിന്റെ ഭാഗമായി ദാരുശില്പങ്ങൾ നിർമ്മിച്ചുവരികയാണ് നന്ദൻ. പരേതനായ പ്രശസ്ത ദാരുശില്പി എളവള്ളി നാരായണൻ ആചാരിയുടെ മകനാണ്.