എടപ്പാൾ : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രന്റ് പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ അംഗത്വ കാമ്പയിൻ താലൂക്ക് വൈസ് പ്രസിഡന്റ് ടി.പി. ജാസിയ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ടി.വി. ഷബീർ അധ്യക്ഷനായി. പി നൂറുദ്ദീൻ, കെ.കെ. അബൂബക്കർ, ശ്രീകല രാജ, സുമിത, എൻ. രവി, സി.പി. പ്രജീഷ്, എം.വി. ഷാനവാസ്, കൃഷ്ണപ്രസാദ്, രമ്യ എന്നിവർ പ്രസംഗിച്ചു.