പൊന്നാനി : പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സി.പി.എം. പൊന്നാനി ഏരിയാകമ്മിറ്റി ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ചു. കുണ്ടുകടവ് ജങ്ഷനിൽ നടന്ന പരിപാടി സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗം പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷതവഹിച്ചു.
ജില്ലാകമ്മിറ്റി അംഗം എ. ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ഇ. സിന്ധു, ടി.എം. സിദ്ദിഖ്, എം.എ. ഹമീദ്, എ. അബ്ദുറഹ്‌മാൻ എന്നിവർ പ്രസംഗിച്ചു.
പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി യുദ്ധവിരുദ്ധവലയം തീർത്തു.
നിയോജകമണ്ഡലം മുസ്‌ലിംലീഗ് ഖജാൻജി വി.വി. ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. സി.പി. ശിഹാബ് മുഖ്യപ്രഭാഷണം നടത്തി.
മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് എൻ. ഫസലുറഹ്‌മാൻ അധ്യക്ഷതവഹിച്ചു.
ഇല്യാസ് മൂസ, ഷബീർ ബിയ്യം, കെ.ആർ. റസാഖ്, പി.കെ. അഷ്റഫ്, സി. അബ്ദുള്ള, റഫീഖ് തറയിൽ, യു.കെ. അമാനുള്ള, എ.എ. റഊഫ്, അസ്‌ലം ആനപ്പടി, ഷാരോൺ തുടങ്ങിയവർ പ്രസംഗിച്ചു