പൊന്നാനി : കുരുന്നുകൾക്ക് വർണ്ണലോകം പരിചയപ്പെടുത്തി പള്ളപ്രം സ്കൂളിൽ കളേഴ്സ് ഡേ.
കുരുന്നു മനസ്സുകളിൽ വർണ്ണ ശോഭകൾ വാരിവിതറി പള്ളപ്പുറം എ എം എൽ പി സ്കൂളിൽ കളേഴ്സ് ഡേ സംഘടിപ്പിച്ചു. പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച റെഡ് ഡേ ആചരണം നവ്യാനുഭവം പകർന്നു. ഓരോ നിറങ്ങളും കുട്ടികൾക്ക് പ്രത്യേകം തിരിച്ചറിയുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ വസ്ത്രം, ഫ്രൂട്ട്സ് എന്നിവയും പരിചയപ്പെടാൻ അവസരം നൽകി. പ്രധാമാധ്യാപിക എം വി റെയ്സി ടീച്ചർ ഉദ്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ ജൂലിഷ് ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ദിപു ജോൺ, പ്രീ പ്രൈമറി അധ്യാപകരായ സുജിത, അനിത, കാവ്യ എന്നിവർ നേതൃത്വം നൽകി.