ചങ്ങരംകുളം : വിദ്യാഭ്യാസ, സാമൂഹിക മേഖലകളിലെ സമർപ്പിതസേവനത്തിന് മുൻ വിദ്യാഭ്യാസവകുപ്പ് ഉപഡയറക്ടർ ടി.പി. മുഹമ്മദ്കുട്ടിയെ പന്താവൂർ ഇർശാദ് സ്‌കൂൾ കേന്ദ്രകമ്മിറ്റി ആദരിച്ചു.സർവീസ് കാലത്തും ശേഷവും മുഹമ്മദ്‌കുട്ടി വഹിച്ച ത്യാഗപൂർണമായ സേവനങ്ങൾ സംസ്ഥാനത്ത് പല പ്രമുഖ സ്ഥാപനങ്ങളും നിലവിൽവരുന്നതിനും ഇർശാദ് ഉൾപ്പടെയുള്ള സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും കാരണമായിട്ടുണ്ടെന്നതിനാലാണ് ആദരവേകിയത്.1996-ൽ വിദ്യാഭ്യാസ ഉപഡയറക്ടർ തസ്തികയിൽനിന്നു വിരമിച്ച ഇദ്ദേഹം വളാഞ്ചേരി കൊടുമുടി സ്വദേശിയാണ്. ഇർശാദ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാപ്പിളകലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി ഉദ്ഘാടനംചെയ്തു. ചെയർമാൻ എം.പി. ഹസൻ ഹാജി അധ്യക്ഷനായി.സിദ്ദീഖ് മൗലവി അയിലക്കാട്, വാരിയത്ത് മുഹമ്മദലി, വി.പി. ശംസുദ്ദീൻ ഹാജി, എം.കെ. ഹസ്സൻ നെല്ലിശ്ശേരി, എ. മുഹമ്മദുണ്ണി ഹാജി, പി.പി. നൗഫൽ സഅദി, കെ.എം. ശരീഫ് ബുഖാരി, കെ.പി.എം. ബഷീർ സഖാഫി, എം.വി. സുബൈർ, സി.വി. ഹംസ ദാരിമി തുടങ്ങിയവർ പ്രസംഗിച്ചു.