താനൂർ : ചിറക്കൽ ഭഗവതി ക്ഷേത്രത്തിൽ പുതിയ നടപ്പന്തലിന്റെ ശിലസ്ഥാപനം നടന്നു. ആട്ടീരിമന കേശവൻ നമ്പൂതിരിയുടെയും കൃഷ്ണൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ താനൂർ അമൃതാനന്ദമയിമഠം മഠാധിപതി സ്വാമിനി അതുല്യാമൃതപ്രാണ ശിലാസ്ഥാപനം നിർവഹിച്ചു.ചിറക്കൽ ഭഗവതി ക്ഷേത്ര ഊരാളൻ വിശ്വനാഥൻ, ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് എം. സുധീഷ്, സെക്രട്ടറി സാജൻ ഇല്ലത്ത്, കെ. പുഷ്പരാജൻ, ദിനേശൻ, മനോജ്, മാതൃസമിതി പ്രസിഡന്റ് പ്രസന്ന, സെക്രട്ടറി നളിനി എന്നിവരടക്കം നിരവധി ഭക്തർ പങ്കെടുത്തു.