ചങ്ങരംകുളം : ചിറവല്ലൂർ തെക്കേക്കെട്ട് കോൾപ്പടവിൽ ബണ്ട് തകർന്ന് കർഷകർ കണ്ണീരിലായി. പൊന്നാനി കോൾ മേഖലയിലെ ചിറവല്ലൂർ തെക്കേക്കെട്ട് കോൾപ്പടവ് ബണ്ടാണ് തകർന്നത്. വെള്ളിയാഴ്ച വൈകീട്ട് 5.30-നാണ് സംഭവം.ഇവിടെ കൃഷി ചെയ്തിരുന്ന 120 ഏക്കർ നെൽകൃഷി നശിച്ചു. നടീൽ കഴിഞ്ഞ പാടത്ത്‌ ബണ്ട് തകർന്ന്‌ വെള്ളം കയറിയതോടെ കർഷകരുടെ പ്രതീക്ഷകൾ കണ്ണീരണിഞ്ഞു. ഇവിടെ ഉണ്ടായിരുന്ന സ്ഥരം ബണ്ട് താഴ്ന്നിരുന്നു. മണ്ണിട്ട് പ്രദേശം ബലപ്പെടുത്തുകയും ഉയർത്തുകയും ചെയ്തിരുന്നു. അന്ന് കർഷകർ മരക്കുറ്റികൾ അടിച്ച് ബലപ്പെടുത്തണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കൃഷി നശിച്ചതോടെ കടം വാങ്ങിയും പലിശയ്ക്ക് വാങ്ങിയും സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയും കൃഷിയിറക്കിയ കർഷകർ ഇനി എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ്. 40 ലക്ഷം രൂപ നഷ്ടംവന്നതായി കർഷകർ പറയുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *