തിരൂർ : ബ്ലോക്ക്പഞ്ചായത്ത് കേരളോത്സവത്തിൽ 309 പോയിന്റ് നേടി തൃപ്രങ്ങോട് ഗ്രാമപ്പഞ്ചായത്ത് ചാമ്പ്യൻമാരായി. 306 പോയിന്റ് നേടി തലക്കാട് പഞ്ചായത്ത് രണ്ടും 242 പോയിന്റ് നേടി പുറത്തൂർ പഞ്ചായത്ത് മൂന്നും സ്ഥാനം നേടി. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ കേരളോത്സവം ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് പ്രീത പുളിക്കൽ അധ്യക്ഷയായി.