ചങ്ങരംകുളം : സാംസ്കാരികസമിതി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അശോകൻ ചരുവിലിന്റെ ‘കാട്ടൂർകടവ്’ എന്ന നോവൽ ചർച്ച ചെയ്തു. രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകൻ എം.വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് പി.കെ. രാജൻ അധ്യക്ഷനായി. എഴുത്തുകാരൻ സോമൻ ചെമ്പ്രേത്ത് മുഖ്യപ്രഭാഷണം നടത്തി. ടി.പി. മുകുന്ദൻ, കെ.പി. തുളസി, കെ.കെ. പ്രതീഷ്, കെ.കെ. ലക്ഷ്മണൻ, ഡോ. ജയസിങ്, സി.വി. ഷബ്ന, എം. ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.