കുറ്റിപ്പുറം : ഭാരതപ്പുഴയോരത്തെ കാങ്കപ്പുഴക്കടവ് ദേശാടനപ്പക്ഷികളുടെ വിഹാരകേന്ദ്രമാകുന്നു. നിർമാണം അവസാനഘട്ടത്തിലെത്തിയ കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്‌ജിനു സമീപത്താണ് നൂറുകണക്കിനു ദേശാടനപ്പക്ഷികൾ തമ്പടിച്ചുകൊണ്ടിരിക്കുന്നത്. രാവിലെയും വൈകീട്ടുമാണ് ദേശാടനപ്പക്ഷികൾ ഇവിടെയെത്തുന്നത്. പാലത്തിനു മുകളിൽനിന്നുള്ള ഈ കാഴ്ച മനോഹരമാണ്. പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതോടെ വിനോദസഞ്ചാര പ്രാധാന്യമുള്ള മേഖലയായി നിളാനദിയുടെ ഈ മേഖലയും മാറുമെന്നാണ് പ്രതീക്ഷ.