താനൂർ : നഗരസഭാ ബഡ്സ് സ്‌കൂളിൽ നടന്ന ക്രിസ്‌മസ്-പുതുവത്സര ആഘോഷം നഗരസഭാധ്യക്ഷൻ റഷീദ് മോര്യ ഉദ്ഘാടനംചെയ്തു. സി.കെ. സുബൈദ അധ്യക്ഷയായി. താനൂർ പോലീസ് എസ്.എച്ച്.ഒ. ടോണി ജെ. മറ്റം കേക്ക് മുറിച്ചു.ജനപ്രതിനിധികളായ പി.പി. മുസ്തഫ, കെ.പി. അലി അക്ബർ, നാസിറ സിദ്ദീഖ്, പി.പി. ഷംസുദ്ദീൻ, ഫാത്തിമ, കെ.കെ. ജലീൽ, പി. സബിത തുടങ്ങിയവർ സംസാരിച്ചു.