താനൂർ : സി.പി.എം. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി താനൂരിൽ മത്സ്യത്തൊഴിലാളി വനിതാസംഗമം സംഘടിപ്പിച്ചു. മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനംചെയ്തു.വനിതാ മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻറ് സുഹ്റ അധ്യക്ഷയായി. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കൂട്ടായി ബഷീർ മുഖ്യപ്രഭാഷണം നടത്തി. ഹഫ്സ, റഹ്‌മത്ത്, സലീന, പി.പി. സെയ്തലവി, കെ.എ. റഹീം, അഡ്വ. യു. സൈനുദ്ദീൻ, എം. അനിൽകുമാർ, സി.പി. ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു.