എരമംഗലം : പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ അംബേദ്കർ നിന്ദയ്ക്കെതിരേ സി.പി.ഐ. പൊന്നാനി മണ്ഡലം കമ്മിറ്റി എരമംഗലത്ത് പ്രതിഷേധജ്വാല സംഘടിപ്പിച്ചു.പന്തംകൊളുത്തി പ്രകടനത്തോടെയായിരുന്നു പ്രതിഷേധം. സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറി പി. രാജൻ, എ.കെ. ജബ്ബാർ, ഒ.എം. ജയപ്രകാശ്, പി. പ്രബിത, പി. ഭാസ്‌കരൻ, പി. വേണുഗോപാൽ, വി.പി. ഗംഗാധരൻ, എം. മാജിദ്, എ.കെ. സുബൈർ തുടങ്ങിയവർ നേതൃത്വംനൽകി.