തിരൂർ : ചെറിയമുണ്ടം പഞ്ചായത്തിനെയും നഗരസഭയെയും ബന്ധിപ്പിക്കുന്ന പനമ്പാലം പാലം അടുത്ത മാസം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു.പാലം പണി സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടാറിടൽ പ്രവൃത്തി തുടരുകയാണ്. മന്ത്രി വി. അബ്ദുറഹ്‌മാൻ പ്രത്യേക താത്പര്യമെടുത്താണ് പാലം പണി പൂർത്തിയാക്കിവരുന്നത്. കോട്ടിലാത്തറ പാലം പണി അടുത്ത ദിവസം ടെൻഡർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.