എരമംഗലം : വിദ്യാർഥികളുടെ പഠനപ്രയാസങ്ങൾ പരിഹരിക്കാനായി ജില്ലാപഞ്ചായത്ത് മാറഞ്ചേരി ഡിവിഷനിൽ ‘പഠന പടവുകൾ-2025’ പദ്ധതി തുടങ്ങി. എരമംഗലം എ.എൽ.പി. സ്കൂൾ യു. അബൂബക്കർ സ്മാരക ഹാളിൽ ജില്ലാപഞ്ചായത്തംഗം എ.കെ. സുബൈർ ഉദ്‌ഘാടനംചെയ്‌തു. വെളിയങ്കോട് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ സെയ്‌ത് പുഴക്കര അധ്യക്ഷനായി. പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്തംഗം പി. റംഷാദ്, ഫാറൂഖ് വെളിയങ്കോട്, ഷാഫി, നൗഫൽ, ഷിഫ, എരമംഗലം എ.എൽ.പി. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് പ്രദീപ് തുടങ്ങിയവർ പ്രംസംഗിച്ചു. ഷാഹുൽ കെ. പഴുന്നാന ബോധവത്‌കരണ ക്ലാസിന് നേതൃത്വംനൽകി. വിദ്യാർഥികൾക്ക് ഡിവിഷൻ അംഗത്തിന്റെ പുതുവത്സരസമ്മാനങ്ങൾ വിതരണംചെയ്‌തു.