ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘ഒരു പൊതിച്ചോറ്, ഒരിറ്റു നന്മ’ പദ്ധതിയുടെ ഭാഗമായി പൊതിച്ചോർ വിതരണം ചെയ്തു. സമീപപ്രദേശങ്ങളിലെ ചെറുകിട, വഴിയോരവില്പനക്കാർക്കും ആരോഗ്യപ്രശ്നമുള്ളവർക്കുമാണ് പൊതിച്ചോർ നൽകിയത്.ഗൈഡ്സ് ക്യാപ്റ്റൻ ടി.എസ്. സുമിത, അധ്യാപകരായ കെ.എം. സുരേഷ് ബാബു, സി.എം. അബ്ദുൾ ലത്തീഫ്, വിദ്യാർഥികളായ കെ. ഹന, ഫാത്തിമ റിസാന, സഫ നസ്രിൻ തുടങ്ങിയവർ നേതൃത്വം നൽകി.