താനൂർ : പുതുവത്സര സമ്മാനമായി ഒഴൂർ പഞ്ചായത്തിലെ അയ്യായ കക്കോടിപ്പാറ അങ്കണവാടിക്ക് എ.സി. സമ്മാനിച്ച് മുസ്‌ലിം ലീഗ് പ്രവർത്തകർ.മുസ്‌ലിം ലീഗ് അയ്യായ സൗത്ത് കമ്മിറ്റി നൽകിയ എ.സി. ഒഴൂർ പഞ്ചായത്ത് പ്രസിഡൻറ് യൂസഫ് കോടിയേങ്ങൽ ഉദ്ഘാടനംചെയ്തു.വൈസ് പ്രസിഡൻറ് സജ്ന പലേരി, സ്ഥിരംസമിതി അധ്യക്ഷരായ എം.കെ. കുഞ്ഞേനി, സി.പി. മുംതാസ് തുടങ്ങിയവർ സംസാരിച്ചു.