സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും തിങ്കളാഴ്ച (13.01.2025) രാവിലെ ആറുമുതൽ 12 വരെ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറഷൻ ഓഫ് പെട്രോളിയം ഡീലേഴ്‌സ്. എലത്തൂർ H. P. C. L. ഡിപ്പോയിൽ ചർച്ചക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കയ്യേറ്റം ചെയ്തതിൽ പ്രേതിഷേധിച്ചാണ് തീരുമാനം.
ചൊവ്വാഴ്ച ഇരുമ്പനം H. P. C. L ടെർമിനൽ ഉപരോധിക്കാനും സംഘടന തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ പമ്പുകൾ ശനിയാഴ്ച വൈകീട്ട് നാലു മുതൽ ആറു വരെ രണ്ടുമണിക്കൂർ അടച്ചിടുവാനും ആഹ്വാനം ചെയ്യ്തു. പെട്രോളിയം ഡീ ലർമാർക്കും ടാങ്കർ ഡ്രൈവർമാർക്കും തമ്മിൽ കുറച്ചുദിവസമായി തർക്കം തുടർന്നു വരികയായിരുന്നു. ചായ പൈസ എന്ന് വിളിക്കുന്ന തുകയുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.