എരമംഗലം : സർവമേഖലയിലും വെല്ലുവിളി ഉയർത്തുന്ന കേന്ദ്രസർക്കാർ മതേതര ഇന്ത്യയെ വലിയ അപകടത്തിലേക്ക് കൊണ്ടുപോവുകയാണെന്ന് പി.പി. സുനീർ എം.പി. വന്നേരിനാട് പ്രസ് ഫോറം നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാങ്ങളോടും ഭരണഘടനാ സ്ഥാപനങ്ങളോടും ആദരവുകാണിക്കാതിരിക്കുകയും അതിനെയെല്ലാം വെല്ലുവിളിച്ചു തള്ളിപ്പറയുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊന്നാനി കോൾമേഖലയിലെ പ്രതിസന്ധിക്ക് ശാശ്വതപരിഹാരം കാണുന്നതിനാവശ്യമായ സമഗ്രപദ്ധതി കർഷകരുടെ അഭിപ്രായങ്ങൾകൂടി സ്വീകരിച്ചു നടപ്പാക്കും. ബന്ധപ്പെട്ടവരോട് ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിനുകീഴിൽ മാറഞ്ചേരി പരിച്ചകം സ്പെക്‌ട്രം ബഡ്‌സ് സ്പെഷ്യൽ സ്കൂൾ നിലമ്പൂരിലെ ഭിന്നശേഷി വിദ്യാലയത്തിന്റെ മാതൃകയിൽ വിപുലീകരിക്കുന്നതിന് ആവശ്യമായ എല്ലാസഹായങ്ങളും നൽകും. അദ്ദേഹം പറഞ്ഞു.

പ്രസ് ഫോറത്തിന്റെ ഉപഹാരം പ്രസിഡന്റ് രമേഷ് അമ്പാരത്ത് കൈമാറി. ജനറൽ സെക്രട്ടറി ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു.ഖജാൻജി വി.പി. പ്രത്യുഷ്, വൈസ് പ്രസിഡന്റ് ഷാജി ചപ്പയിൽ, ജോ. സെക്രട്ടറിമാരായ പി.എ. സജീഷ്, എൻ.വി. ശുഹൈബ്, എക്സിക്യുട്ടീവ് അംഗം ഇ. സനൂപ് എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *