കടവനാട് : സി.പി.ഐ ( എം) കടവനാട് ലോക്കൽ കമ്മിറ്റി ആഭിമുഖ്യത്തിൽ സ.പി.വി.ഗംഗാധരൻ അനുസ്മരണം സംഘടിപ്പിച്ചു.സി.പി.ഐ (എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ . ഖലീമുദീൻ ഉദ്ഘാടനം ചെയ്തു. സജീഷ് സ്വഗതം പറഞ്ഞു.
പാർട്ടി ലോക്കൽ സെക്രട്ടറി വി രമേഷ് അധ്യക്ഷത വഹിച്ചു. കെ.ഗോപിദാസ് , കരുവടി ചന്ദ്രൻ , പി.വി. അയൂബ്, പി. ഇന്ദിര , മാലാട്ടിൽ രാധാകൃഷ്ണൻ , ബിന്ദു സിദ്ധാർത്ഥൻ തുടങ്ങിയവർ സംസാരിച്ചു.
സതീഷ് ചെമ്പ്ര നന്ദി പറഞ്ഞു.