Breaking
Wed. Sep 9th, 2026

പെരുമ്പറമ്പ് നൂറുൽ ഇസ്ലാം മദ്രസ പൂർവ വിദ്യാർത്ഥി സംഘത്തിന്റെ മീലാദ് ഫെസ്റ്റ് വിപുലമായി ആഘോഷിച്ചു

പെരുമ്പറമ്പ്: നൂറുൽ ഇസ്ലാം മദ്രസ പൂർവവിദ്യാർഥി സംഘത്തിന്റെ നേതൃത്വത്തിൽ മീലാദ് ഫെസ്റ്റ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ യൂനുസ് മുസ്ലിയാർ, അലി ദാരിമി ഉസ്താദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന മൗലീദ് പാരായണത്തോടും പ്രാർത്ഥനാ സദസ്സോടും കൂടിയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് പി.കെ. ബാവ ഹാജിയും മഹല്ല് പ്രസിഡൻ്റ് പാടത്ത് മൊയ്തീൻകുട്ടി ഹാജിയും ചേർന്ന് പതാക ഉയർത്തി. ചടങ്ങിന്റെ ഭാഗമായി ഭക്ഷണവിതരണവും സംഘടിപ്പിച്ചു.​വൈകുന്നേരം 4:30-ന് പെരുമ്പറമ്പ് പൈതൽ ജാറത്തിൽ നിന്നും ആരംഭിച്ച നബിദിന സന്ദേശ റാലിക്ക് മഹല്ല് ഖത്തീബ് ഹനീഫ ബാഖവി, സയ്യിദ് ഇർഫാൻ സഖാഫ് തങ്ങൾ, സൈനുൽ ആബിദീൻ സഖാഫ് തങ്ങൾ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.കെ. ഹൈദരലി, കരീം ഉസ്താദ് പൈങ്കണ്ണൂർ എന്നിവർ നേതൃത്വം നൽകി.​പൈതൽ ജാറത്തിൽ നിന്ന് ആരംഭിച്ച റാലി മൂടാലിൽ നിന്ന് ബൈപ്പാസ് റോഡ് വഴി ജി.എൽ.പി സ്കൂൾ പരിസരത്ത് എത്തി, അവിടെ നിന്നും തിരിഞ്ഞ് മേൽപ്പാലം വഴി പെരുമ്പറമ്പ് മീലാദ് നഗറിൽ സമാപിച്ചു. അലങ്കരിച്ച അനൗൺസ്മെന്റ് വാഹനം റാലിക്ക് മാറ്റുകൂട്ടി.

കരിപ്പോൾ മെഗാ ദഫ് സംഘം, കാർത്തല ദാറുസ്സലാം അർബന സംഘം, ചോലക്കൽ അലവിയ മദ്രസ ദഫ് സംഘം, മൂടാൽ നൂറുൽ ഇസ്ലാം മദ്രസ, എം.എം. തെക്കുവ മദ്രസ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ ദഫ്, സ്കൗട്ട്, ഫ്ലവർ ഷോ സ്ക്രീറ്റിംഗ് ടീമുകളുടെ കലാപ്രകടനങ്ങൾ റാലിക്ക് കൊഴുപ്പേകി. മൂടാലടക്കമുള്ള സ്ഥലങ്ങളിൽ വൻജനപങ്കാളിത്തവും ഊഷ്മളമായ സ്വീകരണ  വുമാണ് റാലിക്ക് ലഭിച്ചത്.​മഗ്‌രിബ് നമസ്കാര ശേഷം സമാപന സമ്മേളനവും കുട്ടികളുടെ കലാപരിപാടികളും നടന്നു. മഹല്ല് ഖത്തീബ് ഹനീഫ ബാഖവി ആമയൂർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.കെ. ബാവ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.പി. അജ്മൽ സ്വാഗതം പറഞ്ഞു. പി.കെ. ഹൈദരലി, കെ.വി. അലി, കരീം മുസ്ലിയാർ, ഷാഫി മിസ്ബാഹി തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ദാറുസ്സലാം അർബന സംഘത്തിന്റെ പ്രദർശനം എന്നിവയും വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും നടന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *