തിരൂർ: പൊന്നാനിയിൽനിന്ന് ബംഗളൂരുവിലേക്ക് തിരൂർ വഴി സൂപ്പർഫാസ്റ്റ് ബസ് സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി. വ്യാഴം, ഞായർ ദിവസങ്ങളിൽ പൊന്നാനിയിൽനിന്ന് ബംഗളൂരുവിലേക്കും വെള്ളി, തിങ്കൾ ദിവസങ്ങളിൽ ബംഗളൂരുവിൽ നിന്ന് പൊന്നാനി യിലേക്കുമാണ് സർവീസ്. തിരൂർ, കോട്ടക്കൽ, മലപ്പുറം, മഞ്ചേരി, അരീക്കോട്, താമരശ്ശേരി, കൽപ്പറ്റ, മാനന്തവാടി, മൈസൂരു വഴിയാണ് ബംഗളൂരുവിലെത്തുക. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാവുന്ന കെ.എസ്.ആർ. ടി.സിയുടെ ആപ്ലിക്കേഷനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. സാധാരണ ടിക്കറ്റ് നിരക്ക് 682 രൂപയാണ്. രാത്രി 9.15ന് പൊന്നാനിയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 08.30ന് ബംഗളൂരുവിൽ എത്തിച്ചേരും. തിരിച്ച് ബംഗളൂരുവിൽനിന്ന് വൈകീട്ട് 3.45ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 2.30ന് പൊന്നാനിയിലെത്തും.
ആദ്യ സർവീസ് ഞായറാഴ്‌ച രാത്രി തിരൂർ ബസ് സ്റ്റാൻഡിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു. തിരൂർ-നെടുമ്പാശ്ശേരി, തിരൂർ-പെരിന്തൽമണ്ണ റൂട്ടുകളിൽ പുതിയ ബസ് സർവീസിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ നഗരസഭാധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം വെട്ടം ആലിക്കോയ, നഗരസഭ ഉപാധ്യക്ഷ സിന്ധു മംഗലശ്ശേരി, അഡ്വ. കെ.എ. പത്മകുമാർ, യാസർ പൊട്ടച്ചോല, പി.വി. സമദ്, അൻവർ പാറയിൽ, ജില്ല ട്രാൻസ്പോർട്ട് ഓഫീസർ കെ.പി. രാധാകൃഷ്ണൻ, സ്റ്റേഷൻ മാസ്റ്റർ എം. അയൂബ്, കെ.കെ. റിയാസ്, കെ.പി. ഹുസൈൻ, എൻ.കെ. ഷഹീദ് എന്നിവർ സംസാരിച്ചു.
പൊന്നാനിയിൽ നിന്നും പുറപ്പെടുന്ന ബസ്സിന്റെ സമയവിവരം
09-16 pm പൊന്നാനി – 09-31 Pm ആലത്തിയൂർ 09-46 Pm തിരൂർ – 10-06 Pm -കോട്ടക്കൽ –10-26 Pm മലപ്പുറം -10-46 Pm മഞ്ചേരി – 11-21 Pm അരീക്കോട് 11-41 Pm മുക്കം 12-01 Am താമരശ്ശേരി01-21 Am കല്പറ്റ 02-16 Am മാനന്തവാടി05-36 Am മൈസൂർ 08-33 Am ബാംഗ്ലൂർ*തിരിച്ച് പുറപ്പെടുന്ന സമയം*03-45 pm ബാംഗ്ലൂർ06-45 Pm മൈസൂർ09-35 Pm സുൽത്താൻ ബത്തേരി10-15 Pm കല്പറ്റ 11-35 Pm താമരശ്ശേരി12-01 Am മുക്കം12-20 Am അരീക്കോട്12-50 Am മഞ്ചേരി01-10 Am മലപ്പുറം01-30 Am കോട്ടക്കൽ01-50 Am തിരൂർ02-30 Am പൊന്നാനി

