Breaking
Wed. Sep 9th, 2026

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്; ലഭിച്ചത് 1372.4 മില്ലിമീറ്റർ മഴ

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്. ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 9 വരെയുള്ള ദിവസങ്ങളിലാണ് ഈ കുറവ്. സംസ്ഥാനത്ത് കാലവർഷമഴയിൽ 25% കുറവ്. വയനാട് 52% മഴയുടെ കുറവ് ഉണ്ടായി. ഇടുക്കിയിൽ 46% മഴ കുറഞ്ഞു. 1837.1 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1372.4 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് കാര്യമായ മഴക്കുറവ് ഉണ്ടാകാതിരുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. ജാഗ്രത മുന്നറിയിപ്പ് നൽകുകയാണ് ദുരന്തനിവാരണ അതോറിറ്റി. പുനലൂരും കോട്ടയത്തും ഇന്നലെയും ഉയർന്ന താപനില രേഖപ്പെടുത്തി. എന്നാൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി ന്യൂനമർദ്ദമായി രൂപാന്തരപ്പെടാനുള്ള സാധ്യതയുണ്ട്. നാളെ ആലപ്പുഴ, എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *