Breaking
Wed. Sep 16th, 2026

ഇനി പൊലീസ് കാവൽ പിണറായി വീട്ടിലുള്ളപ്പോൾ മാത്രം: 24 മണിക്കൂർ സുരക്ഷ ഒഴിവാക്കി ആഭ്യന്തര വകുപ്പ്

പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ പിണറായി പാണ്ട്യാലമുക്കിലെ ‘പ്രവിക്’ വീടിനു മുന്നിലെ 24 മണിക്കൂറുമുള്ള പൊലീസ് കാവൽ പിൻവലിച്ചു. ഇനി മുതൽ അദ്ദേഹം വീട്ടിലുള്ളപ്പോൾ മാത്രമാവും പൊലീസ് കാവൽ ഉണ്ടാവുക. ആഭ്യന്തര വകുപ്പിന്‍റേതാണ് തീരുമാനം.പിണറായിയുടെ വീടിനു മുന്നിലെ മിനി പൊലീസ് സ്റ്റേഷൻ ഈ മാസം ആദ്യമാണ് മാറ്റിയത്. പിണറായി മുഖ്യമന്ത്രിയായ സമയത്തു തുടങ്ങിയ ജീപ്പ് സ്റ്റേഷൻ മാറ്റിയെങ്കിലും പൊലീസുകാരുടെ കാവൽ തുടരുകയായിരുന്നു.ഈ സാഹചര്യത്തിലാണ് അതും ഒഴിവാക്കിയത്. കണ്ണൂർ എആർ ക്യാംപിലെ 2 എസ്ഐ, 6 സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരാണ് പല ഷിഫ്റ്റിലായി ജോലി ചെയ്തിരുന്നത്. ഇനി പിണറായി വിജയൻ വീട്ടിലുള്ളപ്പോൾ മാത്രം ഒരു എസ്ഐയും 2 പൊലീസും ഡ്യൂട്ടിയിലുണ്ടാകും.

Related Post

Leave a Reply

Your email address will not be published. Required fields are marked *