Breaking
Sat. Nov 7th, 2026

ഡ്രൈവിംഗ് ലൈസൻസ്; ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് മറ്റൊരു പരീക്ഷ കൂടി ജയിക്കണം, 30 ദിവസത്തിനുള്ളില്‍ പരീക്ഷ

ഡ്രൈവിംഗ് ലൈസിംഗിന് ഒരു പരീക്ഷ കൂടി. ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം മറ്റൊരു പരീക്ഷ കൂടി ജയിക്കണമെന്ന് എംവിഡി പുതിയ ഉത്തരവിറക്കി.ഹസാർഡ് പെർസെപ്ഷൻ എന്ന പേരിലുള്ള ഈ ടെസ്റ്റ് റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. വീഡിയോ ഗെയിം മാതൃകയിലാകും ടെസ്റ്റ്. ഡിസംബർ മാസം മുതല്‍ എല്ലാ ഡ്രൈവിംഗ് സ്‌കൂളുകളിലുo ഹസാഡ് ടെസ്റ്റ് സംവിധാനം സ്ഥാപിക്കണം. ലേണേഴ്സ്, ഹസാഡ് ടെസ്റ്റ്, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്‌റ്റ് എന്നിങ്ങനെ ആയിരിക്കും പരീക്ഷയുടെ ഘടന. റോഡ് അപകടങ്ങള്‍ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ ടെസ്റ്റ് പ്രാബല്യത്തില്‍ കൊണ്ടുവരാനൊരുങ്ങുന്നത്. ഡ്രൈവർമാരുടെ ജാഗ്രത കുറവുകൊണ്ടാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നതെന്ന് ഗതാഗത കമ്മീഷണർ ചൂണ്ടിക്കാട്ടുന്നു. ഒരു വീഡിയോ ക്ലിപ്പിന് 10 മാർക്ക് ലഭിക്കും. അങ്ങനെ 10 വീഡിയോ പരിശോധിക്കണം. 100 മാർക്കില്‍ 60 മാർക്ക് ലഭിക്കണം. ഡിസംബർ ഒന്നു മുതല്‍ പുതിയ പരീക്ഷ നടപ്പാക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *