Breaking
Tue. Sep 22nd, 2026

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയാണ് പ്രവചിക്കുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം ഇന്നലെ ഒറ്റ ദിവസം പെയ്ത മഴയിൽ വൻ നാശനഷ്ടം. മലപ്പുറത്തും ഇടുക്കിയിലും കോട്ടയത്തുമായി ആറ് മരണം. മലപ്പുറം കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ കാണാതായ നാല് പേർക്കായി ഇന്നും തിരച്ചിൽ തുടരും. മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയിൽ ഇന്നലെ ഉണ്ടായ മലവെള്ള പാച്ചിലിൽ ഒഴുക്കിൽപ്പെട്ട രണ്ട് പേർ മരിച്ചു. 6 പേർ ഒഴുക്കിൽ പെട്ടതായാണ് വിവരം. കോട്ടക്കൽ എടരിക്കോട് സ്വദേശി അനസ് മാങ്ങാടൻ, തിരൂർ സ്വദേശി മുഹമ്മദ് കുട്ടി മരിച്ചത്.

ഇടുക്കി അടിമാലിയിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരം വീണു. വട്ടവട കൊട്ടാക്കമ്പൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ബാലകൃഷ്ണൻ, ചിന്നു എന്നിവരുടെ സംസ്‌കാരം ഇന്ന് നടക്കും. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണൻ്റെ ഭാര്യ മരിയമ്മ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇന്നലെ ശക്തമായ മഴയിൽ രണ്ടിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി.

Related Post

Leave a Reply

Your email address will not be published. Required fields are marked *