Breaking
Tue. Sep 22nd, 2026

പൊന്നാനിയിൽ മെഗാ ബീച്ച് ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു

പൊന്നാനി: സ്വച്ഛതാ ഹി സേവയുടെ ഭാഗമായി പൊന്നാനി നഗരസഭ, MES കോളേജ്, MES ഹയർ സെക്കൻഡറി സ്കൂൾ, കോസ്റ്റൽ പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മെഗാ ബീച്ച് ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു.

പൊതു ഇടങ്ങളുടെ ശുചിത്വം ഉറപ്പാക്കുന്നതിനും കടൽത്തീര സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിനുമാണ് ശുചീകരണ പരിപാടി സംഘടിപ്പിച്ചത്. വിദ്യാർഥികളും വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികളും സന്നദ്ധ പ്രവർത്തകരും പങ്കാളികളായതോടെ പരിപാടി ജനകീയ കൂട്ടായ്മയായി മാറി.

പരിസ്ഥിതി സംരക്ഷണത്തിന്റെയും ശുചിത്വബോധത്തിന്റെയും സന്ദേശം പകരുന്ന പ്രവർത്തനങ്ങൾ സമൂഹത്തിൽ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പരിപാടി ഓർമിപ്പിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *